കോതമംഗലം: മാർ അത്തനേഷ്യസ് കോളജിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാല ഇന്റർ കോളജ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളജ് ഓവറോൾ കിരീടം ചൂടി. വാട്ടർപോളോയിലും ഇരുപത് ഇനങ്ങളിലായി നീന്തലിലുമാണു മത്സരങ്ങൾ നടന്നത്.
പുരുഷ വിഭാഗം നീന്തലിൽ 112 പോയിന്റോടെ പാലാ സെന്റ് തോമസ് കോളജ് ചാമ്പ്യൻമാരായി. ആതിഥേയരായ എം.എ. കോളജ് 51 പോയിന്റോടെ റണ്ണറപ്പായി. ആലുവ യു.സി. കോളജ് 33 പോയിന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസ കോളജ് 130 പോയിന്റോടെ ചാമ്പ്യൻഷിപ്പ് നേടിയത്. ചങ്ങനാശേരി അസംപ്ഷൻ കോളജ് 40 പോയിന്റോടെ രണ്ടാം സ്ഥാനത്തും ആലുവ യുസി കോളജ് അഞ്ച് പോയിന്റോടെ മൂന്നാം സ്ഥാനത്തുമെത്തി.