തിരുവല്ല: എട്ടാമത് ക്രൈസ്റ്റ് ചലഞ്ച് ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ ഫൈനലിൽ കടന്നു. എസ്എച്ച് കിളിമല സ്കൂളിനെ 91-4നു കീഴടക്കിയാണ് ആതിഥേയരായ ക്രൈസ്റ്റ് സ്കൂൾ പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലിൽ പ്രവേശിച്ചത്.
ആണ്‍കുട്ടികളുടെ വിഭാഗം ആദ്യ സെമിയിൽ സെന്റ് തോമസ് കോഴഞ്ചേരി സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനത്തെ നേരിടും. ഗിരിദീപം ബഥനിയും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്. എസ്എച്ച് ചങ്ങനാശേരി-ഷാന്താൾ ജ്യോതി മുട്ടം വിജയിയാണ് സെമിയിൽ ഗിരിദീപത്തിന്റെ എതിരാളി.