കോട്ടയം: 61-ാം കേരള സ്കൂൾ സൗത്ത് സോണൽ ഗെയിംസ് 2017 സെപ്റ്റംബർ 25, 26, 27 തീയതികളിലായി കോട്ടയത്തെ 11 മത്സരസ്ഥലങ്ങളിൽവച്ചു നടക്കും. ഏഴ് തെക്കൻ ജില്ലകളിലെ 4,000-ൽ അധികം കായികതാരങ്ങളാണ് മത്സരിക്കുന്നത്. ബാസ്കറ്റ്ബോൾ, വോളിബോൾ, കബഡി, ഖോഖോ, ഷട്ടിൽ ബാഡ്മിന്റൺ, ബോൾ ബാഡ്മിന്റൺ, ലോൺ ടെന്നീസ്, ചെസ്, ഹോക്കി, ടേബിൾ ടെന്നീസ്, ഫുട്ബോൾ, ക്രിക്കറ്റ്, ഹാൻഡ്ബോൾ എന്നീ ഇനങ്ങളിലാണു മത്സരങ്ങൾ.
ഗെയിംസിന്റെ ഉദ്ഘാടനം 25-ന് രാവിലെ 9.30-ന് ഗിരിദീപം സ്കൂളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജനറൽ കൺവീനർ പി.കെ. അരവിന്ദാക്ഷൻ, പബ്ലിസിറ്റി കൺവീനർ പി.ജെ. മാത്യു, റിസപ്ഷൻ കമ്മിറ്റി കൺവീനർ സാബു മാത്യു, ഡിഎസ്ജിഎ സെക്രട്ടറി ഫ്രാൻസിസ് കെ.വി. എന്നിവർ അറിയിച്ചു.