പാലാ: സംസ്ഥാന സ്കൂൾ കായികോത്സവം ഒക്ടോബർ 20 മുതൽ 23വരെ ആക്കി നീട്ടിയതായി കായികമേളയുടെ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. മാണി എംഎൽഎ അറിയിച്ചു. നേരത്തെ ഒക്ടോബർ 13 മുതൽ 16 വരെയായിരുന്നു തീരുമാനിച്ചിരുന്നത്. സ്കൂൾ കായികമേള നടത്തപ്പെടുന്ന പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും കെ.എം. മാണി പറഞ്ഞു.
പാലാ സെന്റ് തോമസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്നലെ കൂടിയ കായികമേള കമ്മിറ്റി ചെയർമാൻമാരുടെയും കണ്‍വീനർമാരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണു കായികമേളയുടെ തീയതിയിൽ മാറ്റം വരുത്തിയത്.
സബ് ജില്ലാ, റവന്യു ജില്ലാ കായികമേളകൾ പുതിയ നിയമാവലിയുടെ അടിസ്ഥാനത്തിൽ നടത്താനാവശ്യമായ സമയം ഉറപ്പുവരുത്താനും മഴമൂലം സ്റ്റേഡിയങ്ങൾ ആവശ്യത്തിനു ലഭിക്കാതെ വന്നതുമാണ് തീയതിയിൽ മാറ്റം വരുത്താൻ കാരണമെന്ന് റിപ്പോർട്ട് അവതരിപ്പിച്ച വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പറഞ്ഞു.
ഒക്ടോബർ 19നു താരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിക്കും. ദീപശിഖ പൂഞ്ഞാർ ജി.വി. രാജ സ്മാരകത്തിൽനിന്ന് 19നു പ്രയാണമാരംഭിക്കും.