ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഹാട്രിക് വിക്കറ്റ് നേട്ടം ആഘോഷിച്ച കുൽദീപ് യാദവിന്റെ ബൗളിംഗിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം. വ്യത്യസ്തതയാണ് കുൽദീപിന്റെ മുഖമുദ്രയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രമുഖർ നടത്തിയ അഭിനന്ദനങ്ങൾ വിളിച്ചോതുന്നു.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, സുരേഷ് റെയ്ന, ഗൗതം ഗംഭീർ, ഇർഫാൻ പഠാൻ, സഞ്ജയ് മഞ്ജരേക്കർ, ശിഖർ ധവാൻ, മുരളി വിജയ്, ഹർഭജൻ സിംഗ്, മുഹമ്മദ് കൈഫ് അങ്ങനെ പ്രമുഖരുടെ നീണ്ട നിരയാണ് കുൽദീപിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്.
1991ൽ കപിൽ ദേവ് ശ്രീലങ്കയ്ക്കെതിരേ ഹാട്രിക് നേടിയതിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം മൂന്ന് വിക്കറ്റ് തുടർച്ചയായ പന്തുകളിൽ നേടുന്നത്. ചേതൻ ശർമയാണ് ഏകദിനത്തിൽ ആദ്യമായി ഹാട്രിക് നേടുന്ന ഇന്ത്യൻ താരം. 1987ൽ ന്യൂസിലൻഡിനെതിരേ ആയിരുന്നു ചേതൻ ശർമയുടെ ഹാട്രിക് പ്രകടനം. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത് ഇന്ത്യൻ താരമാണ് കുൽദീപ്.