തിരുവല്ല: ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ സ്ഥാപകൻ ഫാ.കുര്യൻ മൂക്കോച്ചേരിൽ സ്മരണാർഥം നടത്തുന്ന ക്രൈസ്റ്റ് ചലഞ്ച് ട്രോഫി ബാസ്ക്റ്റ്ബോൾ ടൂർണമെന്റ് ഇന്നു മുതൽ 25വരെ സ്കൂളിൽ നടക്കും.
സംസ്ഥാനത്തെ 21ൽപരം പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സീനിയർ ബാസ്കറ്റ്ബോൾ താരം ജിഷ്ണു ജി.നായർ മുഖ്യാതിഥിയാകും. കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ.പ്രിൻസ് കെ.മറ്റം, മുനിസിപ്പൽ കൗണ്‍സിലർ സുരേഷ് കുമാർ എന്നിവർ സമ്മേളനത്തിൽ വിശിഷ്ടാതിഥികളാകും. 25നു സ്കൂൾ പ്രിൻസിപ്പൽ ഫാ.തോമസ് ചെന്പിൽപറന്പിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ ഇന്ത്യൻ ജൂണിയർ ബാസ്കറ്റ്ബോൾ ടീം അംഗം സെജിൻ മാത്യു ട്രോഫികൾ വിതരണം ചെയ്യും.