ടോക്കിയോ: ജപ്പാന് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്നു പി.വി. സിന്ധുവും സൈന നെഹ്വാളും പുറത്ത്. പുരുഷന്മാരില് കിഡംബി ശ്രീകാന്തും എച്ച്.എസ്. പ്രണോയും ക്വാര്‍ട്ടറിലെത്തി.
ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലിലും ഏറ്റുമുട്ടിയ സിന്ധുവും ജപ്പാന്റെ നൊസോമി ഒകുഹാരയും ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടിയ മത്സരത്തില്‍ ജയം ജാപ്പനീസ് താരത്തിനൊപ്പമായിരുന്നു. മികച്ച മത്സരം കാഴ്ചവയ്ക്കാനാവാതെ സിന്ധു രണ്ടു ഗെയിമുകള്‍ക്ക് മത്സരം ജാപ്പനീസ് താരത്തിന് 21-18, 21-8ന് അടിയറ വച്ചു. മറ്റൊരു മത്സരത്തില്‍ സൈന ഒളിമ്പിക് ചാമ്പ്യന്‍ കരോളിന് മാരിനോട് 21-16, 21-13ന് കീഴടങ്ങി. ശ്രീകാന്ത് ഹോങ്കോംഗിന്റെ ഹു യുനെ 21-12, 21-11ന് പരാജയപ്പെടുത്തി. ക്വാര്‍ട്ടറില്‍ ശ്രീകാന്ത് ലോക ചാമ്പ്യന്‍ ഡെന്മാര്ക്കിന്റെ വിക്ടര്‍ അക് ലെന്സനെ നേരിടും. പ്രണോയ് ചൈനീസ് തായ്പേയുടെ ഹ്സു ജെന്‍ ഹോയെ 21-16,23-21ന് തോല്‍പ്പിച്ചു. മിക്സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സാത്വിക്രാജ് റെങ്കിറെഡ്ഢി സഖ്യം ഇന്തോനേഷ്യയുടെ പ്രവീണ്‍ ജോര്‍ദന്‍-ഡെബി സൗസാന്റോ സഖ്യത്തോട് 29-27, 16-21, 21-12ന് തോറ്റു പുറത്തായി.