തുര്‍ക്മെനിസ്ഥാനിലെ അഷ്ഗാബാദില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സൈക്ലിംഗ് സ്പ്രിന്റ് ഇനത്തില്‍ ഇന്ത്യക്കു വേണ്ടി മത്സരിച്ച മലയാളി താരം അലീന റെജിക്കു ടീം ഇനത്തില്‍ വെള്ളി. അലീനയ്ക്കൊപ്പം ഡെബോറ ഹാരോള്ഡുമാണ് മത്സരിച്ചത്. ഹോങ്കോംഗിന്റെ ലീ വായി സേ, ലിന് യിന് യിന് സഖ്യത്തിനാണ് സ്വര്‍ണം. തായ്ലന്ഡ് ടീം വെങ്കലവും നേടി.
മികച്ച പ്രകടനം നടത്തിയ അലീന കേരളത്തിന് അഭിമാനമായിരിക്കുകയാണ്. കോഴിക്കോട് തിരുവമ്പാടി പുതുപ്പറമ്പില്‍ റെജി ചെറിയാന്- മിനി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അലീന. നേരിയ വ്യത്യാസത്തിലാണ് അലീനയ്ക്ക് സ്വര്‍ണം നഷ്ടമായത്.