ടോക്കിയോ: ജപ്പാന് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു, സൈന നെഹ് വാള്, കിഡംബി ശ്രീകാന്ത് എന്നിവര്‍ രണ്ടാം റൗണ്ടില്‍. കൊറിയ ഓപ്പണ്‍ ജേതാവ് സിന്ധു ജപ്പാന്റെ മിനാത്സു മിതാനിയെ മികച്ചൊരു പോരാട്ടത്തില്‍ 12-21, 21-15, 21-17ന് തകര്‍ത്തു. അടുത്ത റൗണ്ടില്‍ സിന്ധു ജപ്പാന്റെ തന്നെ നൊസോമി ഒകുഹാരയെ നേരിടും.
സമീപകാലത്ത് മൂന്നാം തവണയാണ് സിന്ധുവും ഒകുഹാരയും നേര്‍ക്കുനേര്‍വരുന്നത്. ഗ്ലാസ്ഗോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കൊറിയ ഓപ്പണ്‍ ഫൈനിലും ഇരുവരും ഏറ്റുമുട്ടിയിരുന്നു.
സൈന തായ്ലന്‍ഡിന്റെ പോണ്വാവെ ചോചുവോംഗിനെ 21-17, 21-9ന് കീഴടക്കി. രണ്ടാം റൗണ്ടില്‍ സൈന ഒളിമ്പിക് ചാമ്പ്യന്‍ കരോളിന മാരിനെ നേരിടും. ശ്രീകാന്ത് മൂന്നു ഗെയിമുകള്‍ക്കു ചൈനയുടെ ടിയാന് ഹുവേയിയെ 21-15, 12-21, 21-11ന് തോല്‍പ്പിച്ചു. ഹോങ്കോംഗിന്റെ ഹു യുന്‍ ആണ് അടുത്ത എതിരാളി. എച്ച്.എസ്. പ്രണോയിയും സമീര്‍ വര്‍മയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. പ്രണോയ് ഡെന്മാര്ക്കിന്റെ ആന്ദ്രെസ് ആന്റോന്സനെ 21-12, 21-14നും സമീര്‍ തായ്ലന്‍ഡിന്റെ ഖോസിറ്റ് ഫെസ്റ്റ്പ്രദാബിനെ 21-12, 21-19നും തോല്‍പ്പിച്ചു.
പ്രണോയ്് ചൈനീസ് തായ്പേയുടെ ഹ്സു ജെന്‍ ഹോവിനെയും സമീര്‍ ചൈനയുടെ ഷീ യുഖിയെയും നേടിരും. സമീറിന്റെ സഹോദരന് സൗരഭ് ചൈനയുടെ ലിന് ഡാനോട് 11-21, 21-15, 21-13ന് തോറ്റു. സായ് പ്രണീത് കൊറിയയുടെ ലീ ഡോംഗ് കൗനോട് 21-23, 21-17, 21-14ന് തോറ്റു. മിക്സഡ് ഡബിള്‍സില്‍ സാത്വിക്രാജ് രെങ്കിറെഡ്ഢി-അശ്വിനി പൊന്നപ്പ സഖ്യം രണ്ടാ റൗണ്ടിലെത്തി. പുരുഷ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് ഷെട്ടി സഖ്യത്തിന് രണ്ടാം റൗണ്ടിലെത്താനായില്ല.