ബംഗളൂരു: 2018 ഏഷ്യാ ഫെഡറേഷന് കപ്പ് അണ്ടര്‍ 16 ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ പലസ്തീനുമേല്‍ ഇന്ത്യന്‍ടീമിന് ഉജ്വലവിജയം. കാഠ്മണ്ഡുവിലെ ഹല്ചൗക്ക് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്.
കളിയുടെ 51-ാം മിനിട്ടിലാണ് ഗിവ്സണിന്റെ ഫ്രീകിക്ക് ആദ്യഗോളായത്.72-ാം മിനിട്ടില്‍ ബെക്കെയും 79-ാം മിനിട്ടില്‍ നായകന് വിക്രമും ഗോളുകള്‍ നേടി പാലസ്തീന്റെ തോല്‍വി പൂര്‍ണമാക്കി. ആദ്യപകുതിയില്‍ ഇന്ത്യയ്ക്ക് ഏറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഓരോ ശ്രമങ്ങളും പാലസ്തീന് ഗോളി കൈകളിലൊതുക്കി.
ഇതേ സ്റ്റേഡിയത്തില്‍ ഇന്ത്യ നാളെ നേപ്പാളിനെ നേരിടും. ലാല്ബിയഖുല ജോംഗ്റ്റെ, (ഗോളി), ഹര്‍പ്രീത് സിംഗ്, ഷാബാസ് അഹമ്മദ്, ഗുര്‍കിരത് സിംഗ്, സമീര്‍ കെര്‍ക്കെറ്റ, ലാല്ച്ചന്ഹിമ സൈലോ, റിക്കി ജോണ്‍ ഷബോംഗ്, ഗിവ്സണ് സിംഗ്, ബെക്കെ ഒരാം, രവി ബഹാദുര്‍ റാണ, വിക്രം പ്രതാപ് (ക്യാപ്റ്റന്‍).