കോട്ടയം: ഫെഡറേഷന് ഓഫ് ഇന്റര്‍നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന് (ഫിബ) ബംഗളൂരുവില്‍ നടത്തുന്ന അണ്ടര്‍ 16 വനിതാ ഏഷ്യാ ചാമ്പ്യന്‍ഷിപ്പിന്റെ ടെക്നിക്കല്‍ കമ്മീഷണറായി, ഡോ.പ്രിന്‍സ് മറ്റത്തിനെ നിയമിച്ചു. നിലവില്‍ കേരളാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് സെക്രട്ടറിയാണ് ഇദ്ദേഹം. ഒക്ടോബര്‍ 22 മുതല്‍ 28 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. തൊടുപുഴ സ്വദേശിയായ പ്രിന്‍സിനൊപ്പം മുഹമ്മദ് ഹസന് ഖാന്( ഇന്ത്യ), ഇബ്നു സുസിലോ (ഇന്തോനേഷ്യ), കെന്റാ കവാഷിമ (ജപ്പാന്) എന്നിവരെയും ടൂര്‍ണമെന്റ് കമ്മീഷണര്‍മാരായി ഫിബ നിയമിച്ചു.