കൊച്ചി: അഖിലകേരള ഐസിഎസ്ഇ, ഐഎസ്സി സ്കൂള്‍ ബാസ്കറ്റ്ബോള്‍ നാലാം എഡിഷന് മത്സരങ്ങള്‍ക്ക് വടുതല ഡോണ്‍ബോസ്കോ സ്കൂള്‍ ആതിഥ്യമരുളും. ഡോണ്‍ബോസ്കോ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ വടുതല ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ 23 മുതല്‍ 25 വരെയാണ് ടൂര്‍ണമെന്റ്. ആണ്‍കുട്ടികളുടെ 36 ടീമുകളാണ് പങ്കെടുക്കുന്നത്. ഇതില്‍ 25 ജൂനിയര്‍ ടീമുകളും 11 സീനിയര്‍ ടീമുകളുമാണുള്ളത്. നോക്കൗട്ട് ശൈലിയിലായിരിക്കും മത്സരങ്ങള്‍ നടക്കുക. 13 വര്‍ഷമായി ഡോണ്‍ബോസ്കോയാണ് ടൂര്‍ണമെന്റ് വിജയികള്‍.
ചാമ്പ്യന്‍ഷിപ്പ് 23 ന് വൈകിട്ട് അഞ്ചുമണിക്ക് ഹൈബി ഈഡന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. പെണ്‍കുട്ടികളുടെ മത്സരങ്ങള്‍ ഒക്ടോബര്‍ 13, 14 തീയതികളില്‍ വെണ്ണിക്കുളം ബെഥാനി അക്കാഡമി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഈ ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമുകള്‍ക്ക്, നവംബര്‍ 13 മുതല്‍ 17 വരെ തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് പ്രവേശനം ലഭിക്കും.