ന്യൂഡല്‍ഹി: മലയാളികളുടെ പ്രിയതാരം സി.കെ. വിനീത് വീണ്ടും ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ മക്കാവുവിനെ നേരിടുന്ന ടീമിലാണ് വിനീത് ഇടംപിടിച്ചത്. ഒക്ടോബര്‍ 11ന് ബംഗളൂരുവിലാണ് മത്സരം. ഗ്രൂപ്പ് എയില്‍ ഇതുവരെ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് ഒമ്പതു പോയിന്റുണ്ട്. ഒരു മത്സരത്തില്‍ക്കൂടി വിജയിച്ചാല്‍ ഇന്ത്യക്ക് 2019ല്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കാനാകും. ഇന്ത്യ അവസാനം കളിച്ച 11 മത്സരങ്ങളില്‍ ഒന്നില്‍പോലും പരാജയപ്പെടാതെ മുന്നേറുകയാണ്. ഇതില്‍ 10ലും വിജയമായരുന്നു.
വിനീതിനെ കൂടാതെ അനസ് എടത്തൊടികയും ഇന്ത്യന്‍ ടീമിലുണ്ട്. അതേസമയം, സൂപ്പര്‍ താരം റോബിന് സിംഗ് ടീമിലില്ല. സുബ്രത പാലും അമരീന്ദര്‍ സിംഗുമാണ് ഗോള്‍കീപ്പര്‍മാര്‍. 22 അംഗ സാധ്യതാ ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ പരിശീലനം 28ന് മുംബൈയില്‍ ആരംഭിക്കും.