+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ത്ത് സോ​ണ്‍ അ​ത്‌ല​റ്റി​ക്സി​ന് ഇ​ന്നു തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: സൗ​ത്ത് സോ​ണ്‍ ജൂ​ണി​യ​ര്‍ അ​ത്‌ല​റ്റി​ക് മീ​റ്റി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മീ​റ്റി​ല്‍ അ​ഞ്ച
സൗ​ത്ത് സോ​ണ്‍ അ​ത്‌ല​റ്റി​ക്സി​ന് ഇ​ന്നു തു​ട​ക്കം
തി​രു​വ​ന​ന്ത​പു​രം: സൗ​ത്ത് സോ​ണ്‍ ജൂ​ണി​യ​ര്‍ അ​ത്‌ല​റ്റി​ക് മീ​റ്റി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മീ​റ്റി​ല്‍ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നും ര​ണ്ടു കേ​ന്ദ്രഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ഉ​ള്‍പ്പെ​ടെ​യു​ള്ള 900 ത്തോ​ളം താ​ര​ങ്ങ​ളാ​ണ് മെ​ഡ​ല്‍ നേ​ട്ട​ത്തി​നാ​യി പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്. തു​ട​ര്‍ച്ച​യാ​യി പെ​യ്തി​റ​ങ്ങു​ന്ന കൊ​ടും മ​ഴ​യാ​ണ് മീ​റ്റി​ന്‍റെ പ്ര​ധാ​ന വി​ല്ല​നാ​യി നി​ല്ക്കു​ന്ന​ത്.

മ​ഴ​യാ​ണെ​ങ്കി​ലും മ​ത്സ​രം മാ​റ്റി​വയ്ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നു അ​ത്‌ലറ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​യി. കാ​യി​ക ക​ല​ണ്ട​ര്‍ അ​നു​സ​രി​ച്ചു​ള്ള തീ​യ​തി​യി​ല്‍ ത​ന്നെ പ​ര​മാ​വ​ധി മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സം​ഘാ​ട​ക​ര്‍. ആ​ന്ധ്ര, ത​മി​ഴ്നാ​ട്, കേ​ര​ളം, ക​ര്‍ണാ​ട​കം, തെ​ലു​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളും പോ​ണ്ടി​ച്ചേ​രി, ല​ക്ഷ​ദ്വീ​പ് എ​ന്നീ കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള കാ​യി​ക​താ​ര​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ പ്ര​ക​ട​ന മി​ക​വ് തെ​ളി​യി​ക്കാ​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​ര്‍ന്നി​ട്ടു​ള്ള​ത്.

ഇ​ന്ന് രാ​വി​ലെ 6.15 ന് ​ന​ട​ക്കു​ന്ന 20 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ആ​ണ്‍കു​ട്ടി​ക​ളു​ടെ 10000 മീ​റ്റ​ര്‍ ഓ​ട്ട​മ​ത്സ​ര​ത്തോ​ടെ​യാ​ണ് മീ​റ്റി​ന് തു​ട​ക്ക​മാ​കു​ക. ഈയി​നത്തി​ല്‍ കേ​ര​ള​ത്തി​നു​വേ​ണ്ടി ഷെ​റി​ന്‍ ജോ​സ് മ​ത്സ​രി​ക്കു​ന്നു​ണ്ട്. തു​ട​ര്‍ന്നു ന​ട​ക്കു​ന്ന 20 വ​യ​സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ അ​ഞ്ജു മു​രു​ക​ന്‍, പി.​ആ​ര്‍ അ​ലീ​ഷ എ​ന്നി​വ​രും മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യോ​ടെ മ​ല​യാ​ളി​ക​ള്‍ക്കാ​യി പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങും. മീ​റ്റി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന് 53 ഫൈ​ലു​ക​ള്‍ക്ക് ച​ന്ദ്ര​ശേ​ഖ​ര​ന്‍നാ​യ​ര്‍ സ്റ്റേ​ഡി​യം വേ​ദി​യാ​കും.

ഡേവിസ്കപ്പിൽ ഇന്ത്യ പിന്നിൽ

എഡ്മണ്ടൻ: ഡേ​വി​സ് ക​പ്പ് ടെ​ന്നീ​സ് ലോ​ക​ഗ്രൂ​പ്പ് പ്ലേ ​ഓ​ഫി​ന്‍റെ ര​ണ്ടാം ദി​നം ഇ​ന്ത്യ​ക്ക് നി​രാ​ശ. പു​രു​ഷ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ വി​ജ​യ​പ്ര​തീ​ക്ഷ​യാ​യി​രു​ന്ന രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ- പു​ര​വ് രാ​ജ സ​ഖ്യം തോ​ല്‍വി ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ ലീ​ഡ് നേ​ടാ​നു​ള്ള സു​വ​ർ​ണാ​വ​സ​രം ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യി. ഇ​തോ​ടെ കാ​ന​ഡ​യ്ക്ക് 2-1 ലീ​ഡാ​യി.

ഡാ​നി​യ​ല്‍ നെ​സ്റ്റ​ര്‍- വാ​സ​ക് പ്രോ​സ്പി​സി​ല്‍ സ​ഖ്യ​ത്തോ​ട് ഏ​റ്റു​മു​ട്ടി​യാ​ണ് ഇ​ന്ത്യ​ന്‍താ​ര​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്. ര​ണ്ടു​മ​ണി​ക്കൂ​ര്‍ 52 മി​മി​ട്ട് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ 5-7,5-7,7-5,3-6 എ​ന്ന സ്കോ​റി​ന് ബൊ​പ്പ​ണ്ണ സ​ഖ്യം തോ​റ്റു. മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ താ​ര​മാ​യി​രു​ന്നു ഇ​രു​പ​ത്തേ​ഴു​കാ​ര​മാ​യ പ്രോ​സ്പി​സി​ല്‍. നാ​ലു​പേ​രി​ല്‍ സിം​ഗി​ള്‍സ് ക​ളി​ക്കു​ന്ന ഏ​ക താ​ര​വും ഇ​ദ്ദേ​ഹ​മാ​ണ്.ഡേ​വി​സ് ക​പ്പി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​രം രാം​കു​മാ​ര്‍ രാ​മ​നാ​ഥ​ന്‍ വി​ജ​യം നേ​ടി​യി​രു​ന്നു. അ​തേ​സ​മ​യം ഇ​ന്ത്യ​യു​ടെ യു​കി ഭാം​ബ്രി ക​നേ​ഡി​യ​ന്‍ താ​രം ഷ​പോ​വ​ലോ​വി​നോ​ട് തോ​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു.


തോമസ് വർഗീസ്