മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു കൂറ്റന്‍ ജയം. അര്‍ജന്റൈന്‍ താരം സെര്‍ജി അഗ്വേലോയുടെ ഹാട്രിക് ബലത്തില്‍ സിറ്റി, വാറ്റഫഡിനെ ഏകപക്ഷീയമായ ആറു ഗോളിനു പരാജയപ്പെടുത്തി. 27, 31, 81 മിനിറ്റുകളിലായിരുന്നു അഗ്വേറോയുടെ ഗോളുകള്‍. ഗബ്രിയേൽ ജീസസ് (37), ഒട്ടാമെന്‍ഡി (63), റഹിം സ്റ്റെര്‍ലിംഗ് (89) എന്നിവരും സ്കോര്‍ ചെയ്തു. വിജയത്തോടെ സിറ്റി പോയിന്റ് നിലയില്‍ തലപ്പത്ത് തുടരുകയാണ്. അതേസമയം ആഴ്സണലിനോടു കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ട ലിവര്‍പൂള്‍ ബേണ്ലിയോടു സമനിലയില്‍ കുടുങ്ങി. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. 27-ാം മിനിറ്റില്‍ ആര്ഫീല്ഡിലൂടെ ബേണ്‍ലിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, 30-ാം മിനിറ്റില്‍ സലായിലൂടെ ലിവര്‍ തിരിച്ചടിച്ചു.
ന്യൂകാസില്‍ യുണൈറ്റഡ് സ്റ്റോക് സിറ്റിയെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തിയപ്പോള്‍ ലീഗിലെ തുടക്കക്കാരായ ഹഡേഴ്സ്ഫീല്‍ഡ് ടൗണ്‍ ലെസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി.
ന്യൂകാസില്‍ യുണൈറ്റഡ് സ്റ്റോക് സിറ്റിയെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തിയപ്പോള്‍ ലീഗിലെ തുടക്കക്കാരായ ഹഡേഴ്സ്ഫീല്‍ഡ് ടൗണ്‍ ലെസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി.