ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്ഥാനക്കയറ്റം. സായി പ്രണീതും സമീര്‍ വര്‍മയും പട്ടികയില്‍ ഓരോ പടികൂടി കയറി യഥാക്രമം 16 ലും 25ലും എത്തി. പുരുഷ ഇന്ത്യന്‍താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് കിഡംബി ശ്രീകാന്ത് തുടരുന്നു. എട്ടാം റാങ്കാണ് ശ്രീകാന്തിനുള്ളത്. അതേസമയം, കൊറിയ ഓപ്പണില്‍ പുറത്തായ അജയ് ജയറാമിന് ഒരു സ്ഥാനം നഷ്ടപ്പെട്ട് 17-ാം റാങ്കിലെത്തി. എച്ച്.എസ്.പ്രണോയിയുടെ സ്ഥാനം 18 ആണ്.
വനിതാതാരങ്ങളില്‍ പി.വി. സിന്ധുവും സൈന നെഹ്വാളും യഥാക്രമം നാലും പന്ത്രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ, സിക്കി റെഡ്ഡി സഖ്യം 25-ാം സ്ഥാനത്തേക്ക് താഴ്ന്നു. മിക്സഡ് ഡബിള്‍സില്‍ ജെറി ചോപ്ര,സിക്കി സഖ്യം 20-ാം സ്ഥാനം നിലനിര്‍ത്തി. ആദ്യ 25 സ്ഥാനങ്ങളില്‍ പുരുഷ ഇന്ത്യന്‍ സഖ്യം ഉള്‍പ്പെട്ടില്ല.