ഹരാരെ: മുന്‍ സിംബെബ്വേ മുൻ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബ്രെണ്ടന്‍ ടെയ്ലര് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. കുടുംബപരമായ കാരണങ്ങള്‍കൊണ്ട് ടെയ്ലര് ഇംഗ്ലീഷ് കൗണ്ടി നോട്ടിംഗ്ഹാംഷയറുമായി കരാര്‍ അവസാനിപ്പിച്ചു. കൗണ്ടി ക്രിക്കറ്റ് മതിയാക്കിയ ടെയ്ലറുമായി ഉടന്‍ തന്നെ സിംബാബ്വേ ക്രിക്കറ്റ് പുതിയ കരാറിലാകുകയും ചെയ്തു. ഇതോടെ ടെയ്ലര് ടീമിലെത്തുമെന്ന് ഉറപ്പായി. 2015 ലോകകപ്പിലാണ് ടെയ്ലര് അവസാനമായി സിംബാബ് വേയ്ക്കുവേണ്ടി കളിച്ചത്.