സിയൂള്‍: ഇന്ത്യയുടെ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് പി. വി. സിന്ധുവും സമീര്‍ വര്‍മയും കൊറിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. ആറു ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റില്‍ സിന്ധു, തായ്ലന്‍ഡിന്റെ നിറ്റ്ചാവോന് ജീന്ഡാപോളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു പരാജയപ്പെടുതത്തി. ആദ്യ ഗെയിമില്‍ തായ്ലന്ഡ് താരം വെല്ലുവിളിയുയര്‍ത്തിയെങ്കിലും സിന്ധു അത് അതിജീവിച്ചു. ജപ്പാന്റെ മാനാറ്റ്സു മിറ്റാനിയാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി.
ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സന്റിനെ പരാജയപ്പെടുത്തിയാണ് സമീര്‍ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 21-19, 21-13. അതേസമയം പുരുഷ വിഭാഗത്തില്‍ പാരുപള്ളി കശ്യപും സായ് പ്രണീതും രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടു. കൊറിയയുടെ സണ്‍ വാന്‍ ഹോയോട് ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കാണ് കശ്യപ് തോറ്റത്. സ്കോര്‍: 21-16, 17-21, 21-16. ചൈനീസ് തായ്പേയിയോട് ശക്തമായ പോരാട്ടത്തിനൊടുവിലാണ് സായ് പ്രണീത് പരാജയപ്പെട്ടത്. സ്കോര്‍: 13-21, 21-26. പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യമായ സാത്വിക്സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യം ചൈനീസ് തായ്പേയി സഖ്യത്തോടു തോറ്റു.