കൊച്ചി: കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ലോക സീനിയർ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ 35 വയസിനു മുകളിലുള്ളവരുടെ ഡബിൾസിൽ മലയാളി താരങ്ങളും ടോപ് സീഡുമായ സനേവ് തോമസ്-രൂപേഷ് കുമാർ സഖ്യം ക്വാർട്ടറിൽ കടന്നു. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിന്റെ ഫിലിപ് ഗാബെല്ല-റാഫേൽ ലിയനാർഡ് സഖ്യത്തെയാണ് സനേവ്-രൂപേഷ് സഖ്യം അനായാസം മറികടന്നത്. സ്കോർ: 21-7, 21-10. ക്വാർട്ടറിൽ ഡാനിഷ് സഖ്യത്തെ ഇന്ത്യൻ ടീം നേരിടും.
ഇതേ വിഭാഗത്തിലെ മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ രണ്ടാം സീഡായ ഇന്ത്യയുടെ മലയാളി താരം വി. ഡിജു-ജെ.ബി.എസ് വിദ്യാധർ സഖ്യം ഇംഗ്ലീഷ്-ജാപ്പനീസ് സഖ്യത്തെ 21-11, 21-11 എന്ന സ്കോറിനു പരാജയപ്പെടുത്തി. വിവിധ വിഭാഗങ്ങളിലെ സിംഗിൾസ് മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങളായ ബസന്ത് കുമാർ സോണി, വിജയ് ശർമ്മ, ഹർജിത് സിംഗ് എന്നിവരും ക്വാർട്ടറിലെത്തിയിട്ടുണ്ട്. ക്വാർട്ടർ മത്സരങ്ങൾ ഇന്നു നടക്കും. 17നാണ് എല്ലാ വിഭാഗങ്ങളുടെയും ഫൈനൽ .