ഇറ്റാവ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. റെയ്ന സഞ്ചരിച്ച റേഞ്ച് റോവറിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ദുലീപ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ ബ്ലൂവിന്റെ നായകനായ റെയ്ന മത്സരങ്ങള്‍ക്കായി ഗാസിയാബാദില്‍നിന്ന് കാണ്‍പൂരിലേക്ക് വരികയായിരുന്നു.
ഇറ്റാവയിലെ ഫ്രണ്ടസ് കോളനിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. അമിതവേഗതയിലായിരുന്ന റേഞ്ച് റോവറിന്റെ പിന്നിലെ ചക്രമാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ പരിക്കേല്‍ക്കാതെ താരം രക്ഷപ്പെട്ടു. എസ് യുവിയില്‍ മാറിയിടാന്‍ ടയര്‍ ഇല്ലാതിരുന്നതിനാല്‍ താരം ഇവിടെ കുടുങ്ങി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നെത്തിയ പോലീസ് മറ്റൊരു വാഹനം ഏര്‍പ്പെടുത്തി നല്‍കിയതോടെയാണ് യാത്ര തുടര്‍ന്നത്.