യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം രാത്രി 12.15ന് പ്രമുഖ ക്ലബ്ബുകള്‍ പോരാട്ടം ആരംഭിക്കും. ഗ്രൂപ്പ് എയില്‍ യുറോപ്പ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടില്‍ എഫ്സി ബാസലിനെ നേരിടും.
പ്രീമിയര്‍ ലീഗില്‍ ഹൊസെ മൗറിഞ്ഞോയുടെ സംഘം ഫോമിലാണ്. നാലു കളിയില്‍ പത്തു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. റൊമേലു ലുക്കാക്കു എത്തിയതിനുശേഷം മുന്നേറ്റത്തിനു കൂടുതല്‍ മൂര്‍ച്ചയേറി. 2011-12 സീസണില്‍ ഗ്രൂപ്പ് ഘട്ടത്തിലാണ് യുണൈറ്റഡും ബാസലും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് യുണൈറ്റഡിനെ ബാസല്‍ സ്വന്തം ഗ്രൗണ്ടില്‍ തോല്‍പ്പിക്കുകയും ഓള്‍ഡ് ട്രാഫര്‍ഡില്‍ സമനിലയില്‍ കുടുക്കുകയും ചെയ്തിരുന്നു. സ്വിസ് ലീഗില്‍ ബാസല്‍ മൂന്നാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ബെന്‍ഫിക്ക സ്വന്തം ഗ്രൗണ്ടില്‍ സിഎസ്കെഎ മോസ്കോയെ നേരിടും.
ഗ്രൂപ്പ് ഡിയിലാണ് ഏറ്റവും ശ്രദ്ധിക്കേണ്ട പോരാട്ടം നടക്കുന്നത്. ബാഴ്സലോണയും യുവന്റസും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വരുകയാണ്. കഴിഞ്ഞ സീസണില്‍ ഇരുക്ലബ്ബും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ യുവന്റസ് ബാഴ്സലോണയെ നാണംകെടുത്തി. ടൂറിനില്‍ നടന്ന ആദ്യ പാദത്തില്‍ ബാഴ്സലോണയെ 3-0ന് തകര്‍ത്ത് യുവന്റസ് വിജയം ആഘോഷിച്ചു. തിരിച്ചുവരവിന് ഒരു പ്രതീക്ഷയുമില്ലാത്ത രണ്ടാം പാദം ഗോള്‍രഹിതമായി. ബാഴ്സലോണയുടെ മോഹങ്ങള്‍ ക്വാര്‍ട്ടറില്‍ തകര്‍ത്ത ടീമിനെ ഈ സീസണില്‍ ആദ്യം തന്നെ കറ്റാലന്‍ കരുത്തര്‍ക്കു ലഭിച്ചിരിക്കുകയാണ് പഴയ തോല്‍വിയുടെ കണക്കു തീര്‍ക്കാനുണ്ട് ബാഴ്സയ്ക്ക്. ആദ്യ മത്സരം സ്വന്തം ഗ്രൗണ്ടിലായതുകൊണ്ട് ജയത്തില്‍ കുറഞ്ഞൊന്നും ബാഴ്സലോണ പ്രതീക്ഷിക്കുന്നില്ല. ലാ ലിഗയില്‍ ലയണല്‍ മെസി ഗോളടിക്കാന്‍ തുടങ്ങിയത് ബാഴ്സലോണയ്ക്കു കരുത്താകുന്നു. മൂന്നു കളിയും ജയിച്ച് ഒന്നാം സ്ഥാനത്താണ്. സീരി എയില്‍ യുവന്റസും ഫോമിലാണ്. മൂന്നു കളിയില്‍ മൂന്നു ജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഒളിമ്പിയാകസ് സ്പോര്‍ട്ടിംഗിനെ നേടിടും.
ഗ്രൂപ്പ് ബിയില്‍ പാരി സാന്‍ ഷെര്‍മയിന്‍ എവേ പോരാട്ടത്തില്‍ സെല്‍റ്റിക്കുമായി ഏറ്റുമുട്ടും. പിഎസ്ജിയുടെ കളറില്‍ നെയ്മറുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരമാണ്. ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി അഞ്ചുകളിയില്‍ അഞ്ചും ജയിച്ച ്ഗംഭീരമായി തുടങ്ങിയിരിക്കുകയാണ്.
നെയ്മര്‍, എഡിന്‍സണ്‍ കവാനി, പുതുതായി എത്തിയ കൈലയ്ന് എംബാപ്പെ എന്നിവര്‍ ഗോളടിക്കുന്നത് പിഎസ്ജിയെ മികച്ചതാക്കുന്നു. ബുണ്ടസ് ലിഗ ചാമ്പ്യന്രായ ബയേണ്‍ മ്യൂണിക് സ്വന്തം അലയന്‍സ് അരീനയില്‍ ആന്ഡെലെക്റ്റിനെ നേരിടും. ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ കഴിഞ്ഞ മത്സരത്തില്‍ തോറ്റിരുന്നു.