ഹോഫന്‍ഹീം: ബുണ്ടസ് ലിഗയില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളിനു ഹോഫന്‍ഹിം ബയേണിനെ തകര്‍ത്തു. മാര്‍ക് യുത്തിന്റെ ഇരട്ട ഗോളാണ് ബയേണിന്റെ കഥകഴിച്ചത്. അടുത്തയാഴ്ച ചാമ്പ്യന്‍സ് ലീഗിന് ഒരുങ്ങുന്ന ബയേണ്‍ ടീമില്‍ മാറ്റങ്ങളുമായാണ് ഇറങ്ങിയത്.
തുടക്കത്തില്‍ ബയേണിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ വല ലക്ഷ്യമാക്കിവിട്ട പന്ത് ബാറിനു മുകളിലൂടെ പറന്നു. 27-ാം മിനിറ്റില്‍ വേഗമെടുത്ത ത്രോയില്‍നിന്ന് യുത്ത് ബയേണ്‍ വല കുലുക്കി. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റായപ്പോള്‍ യുത്ത് രണ്ടാം ഗോളും നേടി ഹോഫന്ഹീമിന്റെ ജയം ഉറപ്പിച്ചു.