ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തേക്കിറങ്ങി. ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്‍ഡേഴ്സണാണ് ഒന്നാം സ്ഥാനത്ത്. ജഡേജയുടെ ഒന്നാം സ്ഥാനം നഷ്ടമായപ്പോള്‍ സഹതാരം രവിചന്ദ്രന്‍ അശ്വിന് മൂന്നാം സ്ഥാനത്തു തുടരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലെ തകര്‍പ്പന്‍ ബൗളിംഗാണ് ആന്‍ഡേഴ്സണെ ഒന്നാം സ്ഥാനത്തെത്തിച്ചത്. 500 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന മാജിക് സംഖ്യയിലെത്തുന്ന ആദ്യ ഇംഗ്ലിഷ് ബൗളര്‍ എന്ന നേട്ടവും കഴിഞ്ഞ ടെസ്റ്റില്‍ ആന്ഡേഴ്സണ് സ്വന്തമാക്കിയിരുന്നു.
ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പുജാര നാലാം സ്ഥാനത്തും നായകന് വിരാട് കോഹ്ലി ആറാം സ്ഥാനത്തുമാണ്. കെ.എല്‍. രാഹുലും അജിങ്ക്യ രഹാനെയും റാങ്കിംഗില്‍ മുന്നേറ്റം നടത്തി. രാഹുല്‍ ഒമ്പതാമതും രഹാനെ 10-ാം സ്ഥാനത്തുമാണ്. ഓസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്താണ് ഒന്നാം സ്ഥാനത്ത്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജയും അശ്വിനും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു.