ലക്നോ: കരണ്‍ ശര്‍മയുടെ ഉജ്വല ബൗളിംഗില്‍ ഇന്ത്യ ഗ്രീനിനെ പരാജയപ്പെടുത്തി ഇന്ത്യ റെഡ് ദുലീപ് ട്രോഫി സ്വന്തമാക്കി. രണ്ട് ഇന്നിംഗ്സുകളിലുമായി 10 വിക്കറ്റ് നേടിയ കരണ്‍ ശര്‍മ റെഡിനു നേടിക്കൊടുത്തത് 10 വിക്കറ്റിന്റെ വിജയമാണ്. 474 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ഗ്രീന്‍ 303നു പുറത്തായി. രണ്ടിന് 98 എന്ന നിലയിലാണ് അവസാന ദിവസത്തെ കളിയാരംഭിച്ചത്. ആദ്യ ഇന്നിംഗ്സില്‍ നാലും രണ്ടാം ഇന്നിംഗ്സില്‍ ആറും വിക്കറ്റുകളാണ് കരണ്‍ നേടിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കരണിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ആദ്യ ഇന്നിംഗ്സില്‍ 323 റണ്‍സ് നേടിയ റെഡ് രണ്ടാം ഇന്നിംഗ്സ് 307 റണ്‍സിനു ഡിക്ലയര്‍ ചെയ്തു. ഇന്ത്യ ഗ്രീന്‍ ആദ്യ ഇന്നിംഗ്സില്‍ 157 റണ്‍സിനു പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ കര്‍ണാടകയുടെ മലയാളി താരം കരുണ്‍ നായര്‍ 203 പന്തില്‍ 120 റണ്‍സ് നേടി പ്രതിരോധിച്ചെങ്കിലും ഗ്രീനിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാനായില്ല.