കൊച്ചി: ഇന്ത്യ വേദിയാകുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനായി ഒരുങ്ങുന്ന കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളിലെയും സൗന്ദര്യവത്കരണ പ്രവൃത്തികള്‍ പാതി പിന്നിട്ടു. സര്‍ക്കാര്‍ അനുവദിച്ച 18 കോടി ചെലവിലാണു സൗന്ദര്യവത്കരണം നടക്കുന്നത്.
കലൂര്‍ സ്റ്റേഡിയത്തിന്റെയും നാലു പരിശീലന മൈതാനങ്ങളുടെയും അനുബന്ധ റോഡുകളുടെയും പാര്‍ക്കിംഗ് ഏരിയയുടെയും സൗന്ദര്യവത്കരണ ജോലികള്‍ 50 ശതമാനം പൂര്‍ത്തിയായതായി നോഡല്‍ ഓഫീസറായ എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. കലൂര്‍ സ്റ്റേഡിയം റോഡ്, അനുബന്ധ റോഡ് എന്നിവയുടെ നവീകരണം ഇതിന്റെ ഭാഗമായി നടക്കും. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാര്ചെയ്യാനാണു പദ്ധതി. മഴ മാറിയാലുടന്‍ പണികള്‍ ആരംഭിക്കും.
സ്റ്റേഡിയത്തിന് സമീപമുള്ള മരങ്ങള്‍ക്ക് ചുറ്റും ഇരിപ്പടങ്ങള്‍ ക്രമീകരിച്ചു വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്ന പണികള്‍ ആരംഭിച്ചിട്ടുണ്ട്. നടപ്പാതകളിലും പാര്‍ക്കിംഗ് ഏരിയയിലും ഇന്റര്‍ലോക്ക് ടൈലുകള്‍ വിരിച്ച് മനോഹരമാക്കും. ആധുനിക വഴിവിളക്കുകളും സ്ഥാപിക്കും.
പരിശീലന മൈതാനങ്ങളില്‍ ഫോര്‍ട്ടുകൊച്ചിയിലെ വെളി, പരേഡ് ഗ്രൗണ്ടുകളുടെ സൗന്ദര്യവത്കരണം ആരംഭിച്ചു. സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാര്‍ ചെയ്യാനാണ് തീരുമാനം. റോഡിനിരുവശത്തും മനോഹരമായ നടപ്പാതകളും പോര്‍ച്ചുഗീസ് മാതൃകയിലുള്ള വഴിവിളക്കുകളും സ്ഥാപിക്കും. പനമ്പിള്ളി നഗര്‍ മൈതാനത്തെ സ്കൂള്‍ നവീകരിക്കുന്ന പണികള്‍ നേരത്തെ തുടങ്ങിയിരുന്നു.
മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ നവീകരണം പൂര്‍ത്തിയായിട്ടുണ്ട്. പുതിയ ഫ്ളെഡ് ലൈറ്റുകള്‍ സ്ഥാപിച്ചു. കളിത്തട്ടില്‍ പിടിപ്പിച്ച പുല്ല് വളര്‍ന്നു. ഗാലറികളും കളിക്കാര്‍ക്കുള്ള വിശ്രമമുറികളും നവീകരിച്ചു. നീലനിറം പൂശിയ ഗാലറിയില്‍ ചുണ്ടന്‍വള്ളത്തിന്റെ മാതൃക വരച്ച് മനോഹരമാക്കിയിട്ടുണ്ട്.
അനുബന്ധ ഗതാഗത സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി തമ്മനം പുല്ലേപ്പടി റോഡിന്റെ നവീകരണവും ഒപ്പം ചെയ്യുന്നുണ്ട്. മത്സരം കാണാനെത്തുന്ന അധികംപേരും തമ്മനം പുല്ലേപ്പടി റോഡിലൂടെയാണ് സ്റ്റേഡിയത്തിലെത്തുന്നത്.