മാഞ്ചസ്റ്റര്‍: പുതിയ സീസണില്‍ മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ലിവര്‍പൂളിനെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി. ഇന്നലെ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ തകര്‍ത്തു. സിറ്റിക്കു വേണ്ടി ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ജീസസും(45,53) സാനെയും (77,90) ഇരട്ടഗോള്‍ നേടി. അഗ്വേറോ (24)യുടെ വകയാണ് ആദ്യ ഗോള്‍. 37-ാം മിനിറ്റില്‍ മാനെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് 10 പേരുമായാണ് ലിവര്‍പൂളിനു കളിക്കാനായത്.
മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ ഏകപക്ഷീയമായ മൂന്നു ഗോളിന് ബോണിമൗത്തിനെ പരാജയപ്പെടുത്തി. ഗണ്ണേഴ്സിനു വേണ്ടി ഡാനി വെല്‍ബെക് (6,50) ഇരട്ടഗോള്‍ നേടി.
27-ാം മിനിറ്റില്‍ അലക്സാന്‍ഡ്രെ ലാകാസെറ്റെയും ആഴ്സണലിനു വേണ്ടി സ്കോര്‍ ചെയ്തു. അത്യന്തം ആവേശകരമായ മത്സരത്തില്‍ ചെല്‍സി ഒന്നിനെതിരേ രണ്ടു ഗോളിന് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. ആല്‍വാരോ മൊറാട്ടയും (41) എന്‍ഗോളോ കാന്റെ(50)യുമാണ് ചെല്‍സിയുടെ സ്കോറര്‍മാര്‍. ലെസ്റ്റര്‍ സിറ്റിക്കു വേണ്ടി സൂപ്പര്‍ താരം ജാമി വാര്‍ഡി (62) ആശ്വാസ ഗോള്‍ സ്വന്തമാക്കി. മറ്റു മത്സരങ്ങളില്‍ ടോട്ടനം ഹോട്സ്പര്‍ എവര്‍ടണെ ഏകപക്ഷീയമായ മൂന്നു ഗോളിനു പരാജയപ്പെടുത്തിയപ്പോള്‍ വാറ്റ്ഫഡ് സതാംപ്ടണെ ഏകപക്ഷീയമായ രണ്ടു ഗോളിനു തോല്‍പ്പിച്ചു.