ലണ്ടൻ: പ്രീമിയര്‍ ലീഗ് മുന്‍ സ്ട്രൈക്കര്‍ ദിമിത്തർ ബര്‍ബറ്റോവ് ഇനി കേരളാ ബ്ലാസ്റ്റേഴ്സില്‍. ക്ലബുമായി ഒരു വര്‍ഷത്തെ കരാറാണ് താരത്തിന്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ടോട്ടനത്തിന്റെയും ഇഷ്ടതാരമായിരുന്ന ബര്‍ബറ്റോവ് 2017-18 സീസണിലാണ് ബ്ലാസ്റ്റേഴ്സില്‍ ഉണ്ടാവുക. ഗ്രീക്ക് ക്ലബായ പാവോക് സലോനികയില്‍ നിന്ന് 2016 ജൂണില്‍ താരം പിരിഞ്ഞിരുന്നു. ബള്‍ഗേറിയയുടെ എക്കാലത്തെയും മികച്ച സ്കോറര്‍ ആയി അറിയപ്പെടുന്ന താരം 79 മത്സരങ്ങളില്‍ നിന്നായി 48 ഗോളുകള്‍ നേടിയിട്ടുണ്ട്. 2008ല്‍ ടോട്ടനത്തിൽ നിന്ന് 3.9 കോടി ഡോളര്‍ എന്ന റിക്കാര്‍ഡു തുകയ്ക്കാണ് ബര്‍ബറ്റോവ് യുണൈറ്റഡിലെത്തിയത്.
യുണൈറ്റഡിലെ 108 പ്രീമിയര്‍ ലീഗ് പ്രകടനങ്ങളില്‍ നിന്നായി 48 ഗോളുകളും രണ്ട് ടൈറ്റിലുകളും സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ റെനെ മ്യൂളന്‍സ്റ്റീനും ബര്‍ബറ്റോവും ഓള്‍ഡ് ട്രഫോര്‍ഡ്, ഫുല്‍ഹാം ക്ലബുകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു.