ന്യൂഡല്‍ഹി: അന്താരാഷ്ട്ര സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റായ സുബ്രതോ കപ്പില്‍ മലപ്പുറം എംഎസ്പിക്കു ഉജ്വല വിജയം. സബ്ജൂണിയര്‍ (അണ്ടര്‍-14) വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി സുബ്രതോ പാര്‍ക്ക് എയര്‍ഫോഴ്സ് സ്കൂളിനെ 5-0 എന്ന സ്കോറിനാണ് എംഎസ്പി തകര്‍ത്തത്. എംഎസ്പിയുടെ സുബോദേവ് ഹാട്രിക് നേടിയപ്പോള്‍ റോഷന് സന്തോഷും ശ്രീരാഗുമാണ് ഓരോ ഗോള്‍ നേടിയത്.
കളിയില്‍ തുടക്കത്തിലെ ഗോള്‍ നേടി എംഎസ്പി ആധിപത്യമുറപ്പിക്കുകയായിരുന്നു. ഡി ഗ്രൂപ്പില്‍ ഇന്നു സിബിഎസ്ഇ ടീമുമായാണ് എംഎസ്പിയുടെ രണ്ടാമത്തെ മത്സരം.
നാളെ മുന്ചാമ്പ്യന്മാരായ നാഗാലാന്‍ഡിനെ എംഎസ്പി നേരിടും. ഇന്നലെ നാഗാലാന്‍ഡ് 21-0ന് സിബിഎസ്ഇയെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് ജേതാക്കളാണ് ക്വാര്‍ട്ടറിലെത്തുക.
സബ്ജൂണിയര്‍ (അണ്ടര്‍-14), ജൂണിയര്‍ ഗേള്‍സ് (അണ്ടര്‍-17), ജൂണിയര്‍ ബോയ്സ് (അണ്ടര്‍-17) എന്നി മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. ഇതില്‍ കേരളത്തെ പ്രതിനിധീകരിച്ചു സബ്ജൂണിയര്‍ വിഭാഗത്തില്‍ മലപ്പുറം എംഎസ്പി സ്കൂള്‍, ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ബിഇഎംഎച്ച്എസ്എസ്, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് കല്ലാനോട് സെന്റ് മേരീസ് എച്ച്എസ്എസ് എന്നിവരാണ് പങ്കെടുക്കുന്നത്. ഈ മത്സരങ്ങള്‍ സെപ്റ്റംബറിലാണ് നടക്കുന്നത്.