സിന്‍സിനാറ്റി: ലോക പതിനൊന്നാം നമ്പര്‍ താരം ഗ്രിഗര്‍ ദിമിത്രോവ് സിന്‍സിനാറ്റി മാസ്റ്റേഴ്സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെ തറപറ്റിച്ചു.6-3, 7-5 എന്ന നിലയിലാണ് ബള്‍ഗേറിയന്‍ താരത്തിന്റെ വിജയം.
ഗ്രിഗറിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. 9.5 ലക്ഷം ഡോളറാണ് സമ്മാനത്തുക. ഇതോടെ യുഎസ് ഓപ്പണ്‍ നേടാനുള്ള ആവേശം ഇരട്ടിച്ചുവെന്ന് താരം പറഞ്ഞു. യുഎസ് ഓപ്പണ്‍ ഒരുങ്ങുന്ന ദിമിത്രോവിന് കിരീടനേട്ടം ആത്മവിശ്വാസം പകരും. ദിമിത്രോവിന്റെ ആദ്യ മാസ്റ്റേഴ്സ് കിരീടമാണിത്. മുൻനിര താരങ്ങളായ റാഫേൽ നദാൽ, റോജർ ഫെഡറർ എന്നിവർ നേരത്തെ പുറത്തായിരുന്നു. ജോക്കോവിച്ചിനു ശേഷം ഇവിടെ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കിർഗിയോസ്. വനിതാ വിഭാഗത്തിൽ സിമോണ ഹാലെപ്പിനെ പരാജയപ്പെടുത്തി ഗാർബിൻ മുഗുരുസ ചാമ്പ്യനായി. സ്കോർ: 6-1, 6-0. തോറ്റതുകൊണ്ട് സിമോണ ഹാലെപ്പിന് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്താ നായില്ല.