ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷ കിഡംബി ശ്രീകാന്ത് വിജയത്തോടെ തുടങ്ങി. ലോക റാങ്കിംഗില്‍ 71-ാം സ്ഥാനത്തുള്ള റഷ്യയുടെ സെര്‍ജി സിറാന്റിനെ അനായാസം കീഴടക്കിയാണ് ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍ 21-13, 21-12. ശ്രീകാന്തിനു വെല്ലുവിളിയുയര്‍ത്താന്‍ പോലും റഷ്യന്‍ താരത്തിനായില്ല. കേവലം 28 മിനിറ്റിനുള്ളിലായിരുന്നു ശ്രീകാന്തിന്റെ വിജയം. ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയാണ് രണ്ടാം റൗണ്ടില്‍ ശ്രീകാന്തിന്റെ എതിരാളി. ഇന്നാണ് മത്സരം. ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം സീഡാണ് ശ്രീകാന്ത്. മിക്സഡ് ഡബിള്‍സിലും ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ജയമാഘോഷിച്ചു.
കെ. മനീഷ - സാത്വിക് സായ് രാജ് സഖ്യം ഹോംങ്കോംഗിന്റെ എന്‍ജി യാവു - ടാം ചുന്‍ ഹേയി സഖ്യത്തെ പരാജയപ്പെടുത്തി. സ്കോര്‍: 24-22, 21-17.
കെ. മനീഷ - സാത്വിക് സായ് രാജ് സഖ്യം ഹോംങ്കോംഗിന്റെ എന്‍ജി യാവു - ടാം ചുന്‍ ഹേയി സഖ്യത്തെ പരാജയപ്പെടുത്തി. സ്കോര്‍: 24-22, 21-17.