ബാഴ്സലോണ: നെയ്മറിന്റെ കൂടുമാറ്റം ഏല്പിച്ച ആഘാതം ഒഴിയുംമുമ്പേ ബാഴ്സലോണയ്ക്ക് മറ്റൊരു പ്രഹരം കൂടി. സ്പാനിഷ് ലീഗ് മത്സരങ്ങള്‍ക്കു കേളികൊട്ടാകുന്പോൾ പരിക്കിനെത്തുടര്‍ന്ന് ബാഴ്സ താരം ലൂയിസ് സുവാരസ് ഒരു മാസത്തെ വിശ്രമത്തിലേക്കു കടന്നത് ടീമിന് വന്‍ തിരിച്ചടിയായി.
സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബുധനാഴ്ച റയല്‍ മാഡ്രിഡുമായുള്ള മത്സരത്തിനിടയിലാണ് ഉറുഗ്വെൻ സ്ട്രൈക്കര്‍ സുവാരസിന് വലതുകാല്‍മുട്ടിന് പരിക്കേറ്റത്. കളി പൂര്‍ത്തിയാക്കിയെങ്കിലും ബാഴ്സ 5-1 ന് തോല്‍ക്കുകയായിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ സുവാരസിന് പഴയ നിലയിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.
ലാ ലിഗയിലെ ബാഴ്സയുടെ ആദ്യ മൂന്ന് മത്സരങ്ങളും സുവാരസിന് നഷ്ടമാകും. കൂടാതെ 31ന് അര്ജന്റീനയുമായും സെപ്റ്റംബര്‍ അഞ്ചിന് പരാഗ്വേയുമായും നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും സുവാരസിനു കളിക്കാനാകില്ല.