പാരീസ്: പാരീസില്‍ ഇന്നാരംഭിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരങ്ങളായ സാക്ഷി മാലികും ബജ്രംഗ് പുനിയയും ഗോദയിലിറങ്ങും. റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടി ഇന്ത്യയുടെ അഭിമാനം കാത്ത സാക്ഷിയിലേക്കാണ് ആരാധകശ്രദ്ധ മുഴുവന്‍. കഴിഞ്ഞ മേയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടി സാക്ഷി കരുത്തു തെളിയിച്ചിരുന്നു.
60 കിലോ വിഭാഗത്തില്‍ സാക്ഷി വ്യാഴാഴ്ചയാണ് മത്സരിക്കാനിറങ്ങുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിട്ടുള്ള വനിതാതാരം വിനേഷ് ഫോഗട്ട് അതേ വിഭാഗത്തില്‍ സ്വര്ണംസ്വപ്നം കണ്ടാണ് ഇറങ്ങുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 55 കിലോഗ്രാം വിഭാഗത്തിലായിരുന്നു ഫോഗട്ട് വെള്ളി നേടിയത്. പരിക്കിനെത്തുടര്‍ന്ന് ഒളിമ്പിക്സില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്ന താരം വീണ്ടും 48 കിലോഗ്രാം വിഭാഗത്തിലേക്ക് മടങ്ങുകയായിരുന്നു.
പുനിയ ഏഷ്യന്‍ ചാമ്പ്യനാണ്. 2013 ബുഡാപെസ്റ്റ് എഡിഷനില്‍ 60 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ വെങ്കലം നേടിയ പുനിയ ഇത്തവണ സ്വര്‍ണം തന്നെയാണ് ലക്ഷ്യമിടുന്നത്. 65 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്. 57 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന ഒളിമ്പ്യന്‍ സന്ദീപ് തോമറാണ് ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷ. അമിത് ധന്‍കര്‍ (70 ), പ്രവീണ്‍ റാണ (74), സതിവര്ത് കഡിയന്‍ (97) എന്നിവരും ഗോദയിലിറങ്ങുന്നുണ്ട്.