ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫി ഇന്ത്യന്‍ മണ്ണിലെത്തി. ന്യൂഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ രാവിലെയാണ് കപ്പ് എത്തിയത്. കപ്പിന്റെ രാജ്യപര്യടനം ആരംഭിച്ചു. മത്സരം നടക്കുന്ന ആറു വേദികളിലും കപ്പ് എത്തിച്ചേരും.
അപൂര്‍വ്വ നിമിഷത്തിന് സാക്ഷികളാകാന്‍ ഏഴായിരത്തിലേറെ കുട്ടികളാണ് സ്റ്റേഡിയത്തില്‍ അണിനിരന്നത്. ലോകകപ്പിന് മുന്നോടിയായി നടത്താറുള്ള മിഷന് ഇലവന് മില്യണ്‍ ഫെസ്റ്റിവല്‍ ഒരു പരമ്പരാഗത ചടങ്ങാണ്. ആരാധകര്‍ക്ക് ട്രോഫി അടുത്തു കാണാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത സെന്റ് മാര്‍ക്ക് സ്കൂള്‍ വിദ്യാര്‍ഥി നവ്ദീപ് സിംഗ് ഫിഫ അണ്ടര്‍ 17 ലോകകപ്പിനൊപ്പം ഫോട്ടോയ്ക്കു നിന്ന ആദ്യ ഇന്ത്യാക്കാരന് എന്ന പദവിയ്ക്കര്ഹനായി.
അമ്പതു ദിവസങ്ങള്‍ക്കുള്ളില്‍ ലോകം ത്രസിക്കുന്ന നിമിഷങ്ങള്‍ക്ക് ഇന്ത്യ വേദിയാവുകയാണ്. ഓരോ ആരാധകനും ഇത് വിശേഷകാലം തന്നെയായിരിക്കും. കപ്പിന്റെ രാജ്യ പര്യടനത്തോടെ ആരാധകരുടെ എണ്ണം കൂടുമെന്നു പ്രതീക്ഷിക്കുന്നതായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ഇഞ്ചട്ടി ശ്രീനിവാസ് പറഞ്ഞു.
മിഷന് ഇലവന് മില്യണ്‍ ഒരു മികച്ച തുടക്കമാണെന്നും രാജ്യത്തെ പുതുതലമുറയ്ക്ക് ഫുട്ബോള്‍ ആഭിമുഖ്യം വളര്‍ത്താന്‍ സഹായകമാകുമെന്നും നൈജീരിയന്‍ മുന്‍ താരവും അഡിഡാസ് ടെക്നിക്കല്‍ ഡയറക്ടറുമായ അഫോലാബി റായ്ബു പറഞ്ഞു. ചടങ്ങില്‍ ഫിഫ അണ്ടര്‍ 17 ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി, പ്രോജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവരും പങ്കെടുത്തു.
കപ്പ് ഇന്ന് ഇന്ത്യാഗേറ്റില്‍ ആരാധകര്‍ക്കായി പ്രദര്‍ശിപ്പിക്കും.