ബര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ലീഗിന് ബയേണ്‍ മ്യൂണിക്കിന്റെ വെടിക്കെട്ടു വിജയത്തോടെ കിക്കോഫ്. ബയര്‍ ലെവര്‍കുസനുമായി നടന്ന മത്സരത്തില്‍ ചാമ്പ്യന്മാര് ജയിച്ചു കയറിയത് ഒന്നിനെതിരേ മൂന്നു ഗോളിന്.
ആദ്യമായി ബയേണ്‍ ക്ലബ്ബിന്റെ ജേഴ്സിയില്‍ കളിക്കുന്ന നിക്കോളാസ് സുലെയാണ് ഈ സീസണിലെ ആദ്യഗോള്‍ നേടിയത് . തൊട്ടു പിന്നാലെ കോറെന്റിന് ടോളിസോയും ഗോള്‍ നേടി. ഒന്‍പതാം മിനിറ്റില്‍ വിദാല്‍ കിമ്മിഷിനു നല്കിയ ഹെഡര്‍ പാസ് പിടിച്ചെടുത്ത ടൊളിസോ അത്യുഗ്രന്‍ ഷോട്ടിലൂടെ ഗോളാക്കി മാറ്റി.
53-ാം മിനിറ്റില്‍ ചാള്‍സ് അറംഗിസിന്റെ ഫൗള്‍ അവര്‍ക്കുതന്നെ തിരിച്ചടിയായി. മഞ്ഞക്കാര്‍ഡിനൊപ്പം പെനാല്‍റ്റിയും ബയറിനു വിധിച്ചു. പെനാല്‍റ്റിയിലൂടെ ബയേണിനായി റോബര്‍ട്ട് ലെവന്‍ഡോവ്സ്കി മൂന്നാമത്തെ ഗോളും നേടി പട്ടിക തികച്ച് ആധിപത്യം ഉറപ്പിച്ചു. 65-ാം മിനിറ്റില്‍ അഡ്മിര്‍ മെഹ്മദി യിലൂടെ ബയര്‍ ഗോള്‍ മടക്കി.
ജോസ് കുമ്പിളുവേലില്‍