ന്യൂഡല്‍ഹി: സാനിയ മിര്‍സയും രോഹന് ബൊപ്പണ്ണയും സിന്‍സിനാറ്റി മാസ്റ്റേഴ്സില്‍ നിന്നു പുറത്തായി. വനിതാ ഡബിള്‍സ് സെമിയില്‍ നിന്നാണ് സാനിയ പുറത്തായത്. ബൊപ്പണ്ണ ക്വാര്‍ട്ടറില്‍ത്തന്നെ പുറത്തായിരുന്നു. ബൊപ്പണ്ണയും ക്രൊയേഷ്യന്‍ കൂട്ടാളി ഇവാന് ഡോഡിഗും രണ്ടാം സീഡ് പോളിഷ് താരങ്ങളായ ലൂക്കാസ് കുബോട്ട്, മാര്‍സലോ മെലോ എന്നിവരോടാണ് അടിയറവു പറഞ്ഞത്. ഒരു മണിക്കൂര്‍ 36 മിനിറ്റ് നീണ്ട മൂന്നു സെറ്റ് മത്സരത്തില്‍ 1-6, 7-6, 7-10 ആണ് സ്കോര്‍ നില. തായ്വാന് താരം ഹസി സുവെ,റുമേനിയന്‍ താരം മോനിക്ക നികുലേസ്കു എന്നീ സഖ്യത്തോടാണ് സാനിയയും പങ്കാളി ഷുവ പെംഗും കീഴടങ്ങിയത്. സ്കോര്‍ നില 4-6, 6-7.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന് രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന് രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.