ചങ്ങനാശേരി: ക്രിസ്തുജ്യോതി ചാവറ ട്രോഫിക്കു വേണ്ടിയുള്ള 23-ാമത് അഖില കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാന്നാനം സെന്റ് എഫ്രേംസ് ജേതാക്കളായി. പുളിങ്കുന്ന് സെന്റ് ജോസഫിനെയാണ് പരാജയപ്പെടുത്തിയത്. മികച്ച കളിക്കാരനായി സെന്റ് എഫ്രേംസിലെ ഷാരോണിനെയും മികച്ച ഭാവിതാരമായി ക്രിസ്തുജ്യോതിയിലെ ജെറിന് ടോമിനെയും തെരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊരട്ടി ലിറ്റില്‍ ഫ്ളവര്‍, തിരുവനന്തപുരം സെന്റ് ഗൊരേത്തിയെ പരാജയപ്പെടുത്തി. മികച്ച കളിക്കാ രിയായി ലിറ്റില്‍ ഫ്ളവര്‍ കൊരട്ടിയുടെ ആന്‍ മരിയ ജോണിയെ തെരഞ്ഞെടുത്തു.
പ്ലാസിഡ് ഡെസെനിയല്‍ ട്രോഫിക്കുവേണ്ടിയുള്ള 20-ാമത് അഖില കേരള ഇന്റര്‍സ്കൂള്‍ ഹാന്‍ഡ്ബോള്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മണര്‍കാട് സെന്റ് മേരീസ് യൂണിയന് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ (28-20) തോല്പിച്ച് ജേതാക്കളായി. ക്രിസ്തുജ്യോതി സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള 12-ാമത് അഖില കേരള ഇന്റര്‍ സ്കൂള്‍ വോളിബോള്‍ മത്സരത്തില്‍ പല്ലിശേരി എസ്എന്‍ഡിപി, ഗിരിദീപം ബഥനി സ്കൂള്‍ കോട്ടയത്തെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ജേതാക്കളായി. 23-ാമത് അഖില കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ മത്സരം ജൂണിയര്‍ വിഭാഗം കോഴിക്കോട് സില്‍വര്‍ ഹില്‍സ്, ക്രിസ്തുജ്യോതി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരാജയപ്പെടുത്തി ജേതാക്കളായി. മികച്ച കളിക്കാരനായി സില്‍വര്‍ ഹില്‍സ് കോഴിക്കോടിന്റെ ശ്രാവണിനെയും മികച്ച ഭാവിതാരമായി ക്രിസ്തുജ്യോതി ചെത്തിപ്പു ഴയുടെ ആന്റണി ടോമിനെയും തെരഞ്ഞെടുത്തു.
ക്രിസ്തുജ്യോതി ഗ്രൂപ്പ് മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ അട്ടിച്ചിറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേള നത്തില്‍ ചങ്ങനാശേരി ഡിവൈഎസ്പി ആര്.ശ്രീകുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.