ദുബായ്: ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാം സ്ഥാനത്തു തുടരുന്നു. ഐസിസി പുറത്തിറക്കിയ പട്ടികയില്‍ 873 പോയിന്റാണ് കോഹ്ലിക്ക്. ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ രണ്ടാമതുണ്ട്. ആദ്യ പത്തു പേരിലുള്ള ഏക ഇന്ത്യന്‍ ബാറ്റ്സ്മാനും കോഹ്ലിയാണ്. ആദ്യ പതിനഞ്ചില്‍ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി (12), ശിഖര്‍ ധവാന് (13), രോഹിത് ശര്‍മ (14) എന്നിവരുണ്ട്. ബൗളര്‍മാരുടെ ആദ്യ പത്തുപേരുടെ പട്ടികയില്‍ ഇന്ത്യക്കാരാരുമില്ല. പതിനഞ്ചു പേരില്‍ ഭുവനേശ്വര്‍ കുമാര്‍ (13)മാത്രമാണുള്ളത്. ഏകദിന ടീം റാങ്കിംഗില്‍ ഇന്ത്യ നിലവില്‍ മൂന്നാം സ്ഥാനത്താണ്. നിലവില്‍ 114 പോയിന്റാണ് ഇന്ത്യക്ക്. ഒരു പോയിന്റ് കുറവില്‍ ഇംഗ്ലണ്ട് നാലാമതും.
ശ്രീലങ്കയ്ക്കെതിരേയുള്ള അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 4-1ന് ഇന്ത്യ ജയിച്ചാല്‍ മൂന്നാം സ്ഥാനത്തു തുടരാനാകും. എന്നാല്‍, പരമ്പര 3-2ന് ഇന്ത്യ ജയിച്ചാല്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ മൂന്നാം സ്ഥാനം നഷ്ടമാകും പകരം ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തെത്തും.