മാസണ്: സിന്‍സിനാറ്റി ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ റാഫേല്‍ നദാലും വനിതാ താരം കരോളിനാ പ്ലീഷ്കോവയും രണ്ടാം റൗണ്ടില്‍. നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-4) റിച്ചാര്‍ഡ് ഗാസ്ക്വെയെ തോല്പിച്ചു. പ്ലീഷ്കോവ 6-2,6-3ന് റഷ്യയുടെ നതാലിയ വിക്ലിയന്റ്സേവയെ പരാജയപ്പെടുത്തി. വിജയം നേടാനായതില്‍ സന്തോഷമുണ്ടെങ്കിലും ഇതു തന്റെ മികച്ച മത്സരമായി കണക്കാക്കുന്നില്ലെന്നു പ്ലീഷ്കോവ പറഞ്ഞു. അതേസമയം, വീനസ് വില്യംസ് ടൂര്‍ണമെന്റില്‍നിന്നു പുറത്തായി.
റാങ്കിംഗില്‍ 48-ാം സ്ഥാനത്തുള്ള അഷ്‍ലൈ ബാര്‍ട്ടിയാണ് ഒമ്പതാം റാങ്കുകാരിയായ വീനസിനെ അട്ടിമറിച്ചത്. സ്കോര്‍: 6-3, 2-6, 6-2. ഇതാദ്യമായാണ് ബാര്‍ട്ടി റാങ്കിംഗില്‍ ആദ്യ പത്തിലുള്ള ഒരു താരത്തെ പരാജയപ്പെടുത്തുന്നത്. വീനസിനെ പരാജയപ്പെടുത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്നും താരവുമായി കോര്‍ട്ട് പങ്കിടാന്‍ സാധിച്ചതുതന്നെ ഭാഗ്യമായാണ് കാണുന്നതെന്നും ബാര്‍ട്ടി പറഞ്ഞു. എന്നാല്‍, ഇനി താന്‍ നീണ്ട് ഇവേളയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മുപ്പത്തിയേഴുകാരിയായ വീനസ് പ്രതികരിച്ചു.