+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​പ്പോ​ളി, സെ​വി​യ്യ, കെ​ല്‍റ്റി​ക് ജ​യി​ച്ചു

നേ​പ്പി​ള്‍സ്: ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ ആ​ദ്യ പാ​ദ പ്ലേ ​ഓ​ഫ് റൗ​ണ്ടി​ല്‍ നാ​പ്പോ​ളി, കെ​ല്‍റ്റി​ക്, സെ​വി​യ്യ എ​ന്നീ ടീ​മു​ക​ള്‍ വി​ജ​യി​ച്ചു. നാ​പ്പോ​ളി 20ന് ​നീ​സി​നെ തോ​ല്പി​ച്ചു.
നാ​പ്പോ​ളി, സെ​വി​യ്യ, കെ​ല്‍റ്റി​ക് ജ​യി​ച്ചു
നേ​പ്പി​ള്‍സ്: ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ ആ​ദ്യ പാ​ദ പ്ലേ ​ഓ​ഫ് റൗ​ണ്ടി​ല്‍ നാ​പ്പോ​ളി, കെ​ല്‍റ്റി​ക്, സെ​വി​യ്യ എ​ന്നീ ടീ​മു​ക​ള്‍ വി​ജ​യി​ച്ചു. നാ​പ്പോ​ളി 2-0ന് ​നീ​സി​നെ തോ​ല്പി​ച്ചു. ഡ്രെ​യ്‌​സ് മെ​ര്‍ട്ട​ന്‍സ് (13), ജോ​ര്‍ജി​ഞ്ഞോ (70 പെ​നാ​ല്‍റ്റി) എ​ന്നി​വ​രാ​ണ് ഗോ​ള്‍നേ​ടി​യ​ത്.
കെ​ല്‍റ്റി​ക് ഏ​ക​പ​ക്ഷീ​യ​മാ​യ അ​ഞ്ചു ഗോ​ളി​ന് അ​സ്താ​ന​യെ ത​ക​ര്‍ത്തു.

സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ക​ളി​ച്ച കെ​ല്‍റ്റി​ക് ഇ​തോ​ടെ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ന് ഒ​രു പ​ടി അ​ടു​ത്തു. 32-ാം മി​നി​റ്റി​ല്‍ ഇ​വ്‌​ജെ​നി പോ​സ്റ്റ​നി​കോ​വ​യു​ടെ സെ​ല്‍ഫ് ഗോ​ളി​ല്‍ കെ​ല്‍റ്റി​ക് മു​ന്നി​ലെ​ത്തി. പി​ന്നീ​ട് സ്‌​കോ​ട് സി​ൻക്ല​യ​റു​ടെ ഇ​ര​ട്ട ഗോ​ളു​ക​ള്‍ (42, 60) ആ​തി​ഥേ​യ​ര്‍ക്കു ലീ​ഡ് ന​ല്‍കി. ജ​യിം​സ് ഫോ​റ​സ്റ്റ് (79) കെ​ല്‍റ്റി​ക് ഗോ​ള്‍ പ​ട്ടി​ക നാ​ലാ​ക്കി. 88-ാം മി​നി​റ്റി​ല്‍ ഇ​ഗ​ര്‍ ഷി​റ്റോ​വി​ന്‍റെ സെ​ല്‍ഫ് ഗോ​ള്‍ കെ​ല്‍റ്റി​ക്കി​ന് മി​ക​ച്ച ജ​യം ന​ല്‍കി.

എ​വേ ഗ്രൗ​ണ്ടി​ല്‍ സെ​വി​യ്യ 2-1ന് ​ഇ​താം​ബു​ള്‍ ബാ​സ്ഷ​യ​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ഹ​പോ​യ​ല്‍ ബീ​ര്‍, ഒ​ളി​മ്പി​യാ​ക്ക​സ് എ​ന്നി​വ​ര്‍ ജ​യി​ച്ചു.കഴിഞ്ഞ ദിവസം ലിവർപൂൾ എവേ ഗ്രൗണ്ടിൽ ജർമൻ ക്ലബ് ഹൊഫെൻഹൈമിനെ 2-1 നെയും അപോൽ നികോസിയ എതിരില്ലാത്ത രണ്ടു ഗോളിന് സാൽവിയ പ്രാഗിനെയും സിഎ സ്കെഎ മോസ്കോ 1-0ന് യംഗ് ബോയ്സിനെയും പരാജയപ്പെ ടുത്തി.