സോഫിയ: ബള്‍ഗേറിയയിലെ സോഫിയയില്‍ നടന്ന ബള്‍ഗേറിയ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ യുവതാരം ലക്ഷ്യ സെന്നിന്. ഫൈനലില്‍ ലക്ഷ്യ ക്രൊയേഷ്യയുടെ സ്വോനിമിര്‍ ഡുര്കിന്ജാകിനെ മൂന്നു ഗെയിം നീണ്ട മത്സരത്തില്‍ കീഴടക്കി. 18-21, 21-12, 21-17നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. ബുധനാഴ്ച പതിനാറാം ജന്മദിനം ആഘോഷിച്ച താരത്തിന് കിരീടം ജന്മദിന സമ്മാനമായി. ആദ്യ ഗെയിം നഷ്ടമായശേഷമാണ് ലക്ഷ്യ കിരീടത്തിലേക്ക് ഷട്ടില്‍ പായിച്ചത്.