+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോകകപ്പിലേക്ക് ഇനി 50 നാള്‍

ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നു പ​ന്തു​രു​ളാ​ന്‍ ഇ​നി 50 ദി​വ​സത്തിന്‍റെ ദൂരം മാ​ത്രം. ആ​റു ഗ്രൂ​പ്പു​ക​ളി​ലാ​യി 24 ടീ​മു​ക​ൾ ലോ​ക​കി​രീ​ട​ം ലക്ഷ്യമാക്കി പന്ത് തട്ടു
ലോകകപ്പിലേക്ക് ഇനി 50 നാള്‍
ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നു പ​ന്തു​രു​ളാ​ന്‍ ഇ​നി 50 ദി​വ​സത്തിന്‍റെ ദൂരം മാ​ത്രം. ആ​റു ഗ്രൂ​പ്പു​ക​ളി​ലാ​യി 24 ടീ​മു​ക​ൾ ലോ​ക​കി​രീ​ട​ം ലക്ഷ്യമാക്കി പന്ത് തട്ടും. ന്യൂ​ഡ​ല്‍ഹി, മും​ബൈ, ഗോ​വ, കൊ​ച്ചി , കോ​ല്‍ക്ക​ത്ത , ഗോ​ഹ​ട്ടി എ​ന്നി​വി​ട​ങ്ങ​ളാ​ണ് മ​ത്സ​ര​വേ​ദി​ക​ള്‍.

ഒ​ക്ടോ​ബ​ര്‍ ആ​റി​ന് വൈ​കി​ട്ട് അ​ഞ്ചി​ന് ന്യൂ​ഡ​ല്‍ഹി​യി​ലെ ജ​വാ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ ഗ്രൂപ്പ് എയിൽ കൊ​ളം​ബി​യ-​ഘാ​നയെയും ന​വി​മും​ബൈ​യി​ലെ ഡി.​വൈ പാ​ട്ടീ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഗ്രൂ​പ്പ് ബി ​യിൽ ന്യൂ​സി​ല​ന്‍ഡ്-​തു​ര്‍ക്കിയെയും നേരിടും. അന്നേദിവസം രാ​ത്രി എ​ട്ടി​ന് ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ യു​എ​സ്എയെയും നേരിടും.

കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗ്രൂ​പ്പ് ഡി ​മ​ത്സ​ര​ങ്ങ​ള്‍ക്ക് കലൂർ അന്താരാഷ്്ട്ര സ്റ്റേഡിയം സാക്ഷിയാകും. ആ​ദ്യ മ​ത്സ​രം ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന് വൈ​കി​ട്ട് അ​ഞ്ചി​നാ​ണ്. ആദ്യമത്സരം തന്നെ ആവേശത്തിന്‍റെ അലയൊലി ഉയർത്തുമെന്ന് ഉറപ്പാണ്.
ബ്ര​സീ​ല്‍-​സ്പെ​യി​ന്‍ പോരാട്ടമാണ് അന്നു നടക്കുന്നത്. ഉ​ത്ത​ര​കൊ​റി​യ , നൈ​ജ​ര്‍ ടീ​മു​ക​ളും ഗ്രൂ​പ്പ് ഡി ​യി​ല്‍ ക​ളി​ക്കു​ന്നു​ണ്ട്. ഗോ​വ​യി​ല്‍ ഗ്രൂ​പ്പ് സി ​മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കു​ന്ന ജ​ര്‍മ​നി​യു​ടെ അ​വ​സാ​ന ഗ്രൂ​പ്പ് മാ​ച്ചും കൊ​ച്ചി​യി​ലാ​ണ്.

അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ ഓ​ണ്‍ലൈ​ന്‍ ടി​ക്ക​റ്റ് വി​ല്‍പ്പ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ലോ​ക​ക​പ്പ് 50 ദി​വ​സം അ​രി​കി​ല്‍ എ​ത്തി​യ​തോ​ടെ ടി​ക്ക​റ്റുകൾ ചൂടപ്പം പോലെ വിറ്റുപോകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ടൂ​ര്‍ണ​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഹാ​വി​യ​ര്‍ സെ​പ്പി ഇതു സൂചിപ്പിക്കുകയും ചെയ്തു. കൊച്ചിയിലെ ആദ്യമത്സര ത്തിന്‍റെ ടിക്കറ്റുക ൾ ഇതിനോടകം ഏറെക്കുറെ വിറ്റു തീർന്നതായി സംഘാടകർ പറഞ്ഞു.