കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന് യൂത്ത് സ്പോര്‍ട്സ് (ആര്‍എഫ്വൈഎസ്) ദേശീയ ഫുട്ബോള്‍ മത്സരത്തിന്റെ രണ്ടാം എഡിഷന് കൊച്ചിയില്‍ തുടക്കമായി. കളമശേരി രാജഗിരി പബ്ലിക് സ്കൂള്‍ മൈതാനത്ത് റിലയന്‍സ് ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ നിത അംബാനിയും കേരള ബ്ലാസ്റ്റേഴ്സ് താരം സി.കെ. വിനീതും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന മത്സരത്തില്‍ രാജഗിരി പബ്ലിക് സ്കൂൾ അസീസി വിദ്യാനികേതനെ 1-0 ന് തോല്പിച്ചു.വരുന്ന ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥി അജിത് ശിവനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ 30 നഗരങ്ങളിലായാണ് ചാന്പ്യന്ഷിപ് നടക്കുന്നത്.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും കായികമേഖലയില്‍ പ്രോത്സാഹനം നല്‍കുന്നതോടൊപ്പം തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാനുള്ള വേദിയൊരുക്കുക കൂടിയാണ് ആര്എഫ്വൈഎസിന്റെ ലക്ഷ്യമെന്ന് നിത അംബാനി പറഞ്ഞു. മികച്ച കായിക സൗഹൃദാന്തരീക്ഷം രാജ്യത്ത് ഏറ്റവും താഴെത്തട്ടില്‍ വരെ സൃഷ്ടിക്കാനാണ് ശ്രമം. അതുവഴി ഇന്ത്യയെ ഒരു മള്‍ട്ടി സ്പോര്‍ട്ട്സ് രാജ്യമാക്കി മാറ്റാനാകും. അടുത്ത അഞ്ചു മാസത്തിനുള്ളില്‍ 3000 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 60,000 കുട്ടികളെ ആര്എഫ്വൈഎസിന്റെ പങ്കാളികളാക്കുമെന്നും നിത പറഞ്ഞു.
ജൂണിയര്‍ ബോയ്സ്, സീനിയര്‍ ബോയ്സ്, സീനിയര്‍ ഗേള്‍സ്, കോളജ് ബോയ്സ് എന്നീ വിഭാഗങ്ങളിലായാണ് ദേശീയ ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുക.
.