പല്ലേക്കലെ: ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഉപനായകനായി രോഹിത് ശര്‍മയെ നിയമിച്ചു. രാജ്യാന്തര ഏകദിനത്തില്‍ ടീമിന്റെ പത്തു വര്‍ഷത്തെ ഉയര്‍ച്ചതാഴ്ചകള്‍ക്കു ശേഷം പുതിയ കുതിപ്പിനായി പരിശ്രമിക്കുന്ന ഏകദിനപ്പടയുടെ ഉപനായകനായി നിയമിച്ചതിലൂടെ തന്നിലര്‍പ്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസം സംരക്ഷിക്കാന്‍ ആകുന്നതെല്ലാം ചെയ്യുമെന്നും പുതിയ പദവി തനിക്കു ലഭിച്ച അംഗീകാരമാണെന്നും ശര്‍മ പറഞ്ഞു. ഇന്ത്യയുടെ ടെസ്റ്റ് ഇലവനില്‍ ഇതുവരെ സ്ഥാനമുറപ്പിക്കാന്‍ ശര്‍മയ്ക്ക് കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ ഉള്‍പ്പെടുന്ന ഏകദിന പരമ്പര ഞായറാഴ്ച ആരംഭിക്കും.
പത്തു വര്‍ഷം മുമ്പ് ഇന്ത്യക്കു വേണ്ടി കളിക്കണമെന്നു മാത്രം ആഗ്രഹിച്ചിരുന്ന തനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പദവി അഭിമാനകരവും ഉത്തരവാദിത്ത പൂര്‍ണവുമാണ്. ഞായറാഴ്ച ആരംഭിക്കുന്ന ഏകദിനത്തില്‍ തന്റെ പദവിയെക്കുറിച്ച് ആകുലനാകാതെ ആസ്വദിച്ച് നന്നായി കളിക്കുമെന്ന് ശര്‍മ പറഞ്ഞു.