കറാച്ചി: കളിക്കളത്തിലെ ദുരന്തത്തിന് വീണ്ടും ക്രിക്കറ്റ് ലോകം സാക്ഷിയായി. പാക്കിസ്ഥാന് യുവ ബാറ്റ്സ്മാന് സുബൈര്‍ അഹമ്മദ് പന്ത് തെറിച്ചു തലയിൽ കൊണ്ടതിനെത്തുടര്‍ന്ന് മരിച്ചു. മാര്ഡനില് നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടയിലാണ് സംഭവം. പാകിസ്ഥാന് സ്വാതന്ത്ര്യദിനമായ 14 നായിരുന്നു ദുരന്തം. പാകിസ്ഥാന്റെ എ ടീമിലും ട്വന്റി-20യിലും സാന്നിധ്യമറിയിച്ച താരമാണ് സുബൈര്‍. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെയാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തു വിട്ടത്.