പാരീസ്: മുതല്‍മുടക്ക് വസൂലാക്കി പാരീ സാന്‍ ഷര്മെയ്ന്. ബാഴ്സലോണയില്‍നിന്ന് ലോക റിക്കാര്‍ഡ് തുകയ്ക്ക് പാരീസിലെത്തിയ നെയ്മര്‍ ആദ്യമത്സരം തന്നെ ഗംഭീരമാക്കി. ലീഗ് ഒന്നില്‍ നെയ്മറുടെ അസാമാന്യ മികവില്‍ പിഎസ്ജി, ഗുയിന്ഗാമ്പിനെ ഏകപക്ഷീയമായ മൂന്നു ഗോളിനു പരാജയപ്പെടുത്തി. ഒരു ഗോള്‍ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത നെയ്മര്‍ തന്നെയാണ് കളിയിലെ കേമന്‍.
ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 52-ാം മിനിറ്റില്‍ ഇകോകോയുടെ സെല്‍ഫ് ഗോളിലൂടെ പിഎസ്ജി മുന്നിലെത്തി. നെയ്മര്‍ കവാനിക്ക് നല്കിയ പാസ് തടുക്കാനുള്ള ഇകോകോയുടെ ശ്രമമാണ് ഗോളില്‍ കലാശിച്ചത്. ഇതോടെ പിഎസ്ജിക്ക് ഉണര്‍വായി. അതിന്റെ ഫലമെന്നോണം രണ്ടാമത്തെ ഗോളും ഗുയിന്‍ഗാമ്പ് വലയില്‍. 62-ാം മിനിറ്റില്‍ നെയ്മറുടെ ഉജ്വല പാസില്‍ എഡിന്‍സണ്‍ കവാനിയാണ് പിഎസ്ജിയുടെ സ്കോര്‍ രണ്ടാക്കി ഉയര്‍ത്തിയത്. നെയ്മറുടെ ത്രൂപാസ് സ്വീകരിച്ച് നിറയൊഴിക്കേണ്ട ചുമതലയേ കവാനിക്കുണ്ടായിരുന്നുള്ളൂ. ഇതിനിടെ, നെയ്മര്‍ നിരവധി ഗോളവസരങ്ങളും സൃഷ്ടിച്ചു. ഗോള്‍പോസ്റ്റിലേക്ക് രണ്ട് ഷോട്ടുകള്‍ പായിക്കാനും നെയ്മര്‍ക്കു കഴിഞ്ഞു.
ഒടുവില്‍ നെയ്മര്‍ ആഗ്രഹിച്ച ഗോളും ഒഴുകിയെത്തി. മികച്ച ഒരു മുന്നേറ്റത്തിനൊടുവില്‍ നെയ്മര്‍ കവാനിക്കു നല്കിയ പാസ് കവാനി നെയ്മര്‍ക്കു മറിച്ചു നല്കി. നെയ്മറുടെ ബുള്ളറ്റ് ഷോട്ട് കണ്ടുനില്ക്കാനേ എതിര് ടീം ഗോളിക്കു സാധിച്ചുള്ളൂ.
ഇടതുവിംഗിലാണ് നെയ്മര്‍ കളിച്ചതെങ്കിലും പാസ് സ്വീകരിക്കാനും കളിയൊരുക്കാനും നെയ്മര്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തും ഓടിയെത്തി. നെയ്മറുടെ ആദ്യമത്സരം നേരില്‍ക്കാണാന്‍ സൗകര്യം കുറവായത് ആരാധകരെ നിരാശപ്പെടുത്തി. 17,000 പേര്‍ക്ക് മാത്രം കളി കാണാന്‍ സൗകര്യമുള്ള ബ്രിട്നി റൗഡുറൗ സ്റ്റേഡിയത്തിലായിരുന്നു നെയ്മറുടെ പിഎസ്ജി അരങ്ങേറ്റം.