തൃശൂർ: കാനഡയ്ക്കെതിരായ ഡേവിസ് കപ്പ് പ്ലേ ഓഫിനുള്ള ഇന്ത്യൻ ടീമിൽനിന്നു പ്രശസ്ത താരം ലിയാൻഡർ പേസ് പുറത്ത്. യുവതാരങ്ങളായ യൂകി ഭാംബ്രി, രാംകുമാർ രാമനാഥൻ, സാകേത് മൈനേനി, രോഹൻ ബൊപ്പണ്ണ എന്നിവർ ടീമിൽ ഇടംപിടിച്ചു. പ്രജ്നേഷ് ഗുണേശ്വരനും ശ്രീറാം ബാലാജിയും റിസർവ് താരങ്ങളാകും.
ഡേവിസ് കപ്പ് മുൻ ക്യാപ്റ്റൻ മഹേഷ് ഭൂപതി(നോണ്‍ പ്ലേയിംഗ് ക്യാപ്റ്റൻ) ഇക്കുറിയും ടീമിനെ നയിക്കും. മുൻ താരം സീഷൻ അലിയാണ് കോച്ച്. കാനഡയിലെ എഡ്മോണ്ടനിൽ സെപ്റ്റംബർ 15, 16, 17 തീയതികളിലാണ് ഡേവിസ് കപ്പ്. സെപ്റ്റംബർ നാലുമുതൽ ഒന്പതുവരെ യൂണിവേഴ്സിറ്റി ഓഫ് കൊളംബിയയിൽ സംഘം പരിശീലനം നടത്തും.തൃശൂർ ബാനർജി ക്ലബിൽ ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിനും സെലക്ഷൻ കമ്മിറ്റി യോഗത്തിനുംശേഷം ചെയർമാൻ എസ്.പി. മിശ്രയാണ് ടീം പ്രഖ്യാപനം നടത്തിയത്.
റാങ്കിംഗ് അല്ല, പ്രകടനം പരിഗണിച്ചാണ് ടീം തെരഞ്ഞെടുപ്പ് നടത്തുന്നതെന്നു ലിയാൻഡർ പേസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി നല്കി. മോശം ഫോമും റാങ്കിംഗിലെ വീഴ്ചയുമാണ് പേസിനു തടസമായത്. പ്രകടനം മെച്ചപ്പെടുത്തിയാൽ ടീമിലേക്കു തിരിച്ചുവരാനാകുമെന്നും മിശ്ര പറഞ്ഞു. തുർക്ക്മെനിസ്ഥാനിൽ സെപ്റ്റംബർ 17 മുതൽ 27 വരെ നടക്കുന്ന ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷൽ ആർട്സ് ഗെയിംസിനുള്ള ഇന്ത്യയുടെ പുരുഷ-വനിതാ സംഘത്തെയും പ്രഖ്യാപിച്ചു. അശുതോഷ് സിംഗ്, അങ്കിത ഭാംബ്രി എന്നിവർ യഥാക്രമം നായകരാകും.