മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമില്‍ മോശം ഫോമിലുള്ള യുവ്രാജ് സിംഗ് ഇല്ല. പകരം മധ്യനിര ബാറ്റ്സ്മാന് മനീഷ് പാണ്ഡെയെ ടീമിലെടുത്തു. അക്സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവരും ടീമിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, ആര്. അശ്വിന് എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു.
കഴിഞ്ഞ ആറ് ഇന്നിംഗ്സുകളില്‍നിന്ന് യുവിയുടെ സംഭാവന 109 റണ്‍സ് മാത്രമാണ്. രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും ടീമില്‍ മടങ്ങിയെത്തും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യമത്സരത്തില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ യുവിയുടെ മികവില്‍ ഇന്ത്യ വിജയിച്ചിരുന്നു. പിന്നീട് അദ്ദേഹം മോശം ഫോമിലായിരുന്നു. വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ അജിങ്ക്യ രഹാന വൈസ് ക്യാപ്റ്റനാണ്. 2012ലാണ് ഇന്ത്യ അവസാനം ശ്രീലങ്കയില്‍ ഏകദിനം കളിച്ചത്. അന്ന് 4-1ന് ഇന്ത്യ വിജയിച്ചു.