ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ ക്ലബ്ബുകളും ടോട്ടനവും ജയത്തോടെ തുടങ്ങി. എവര്ട്ടണില്നിന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയ റൊമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോള്‍ മികവില്‍ യുണൈറ്റഡ് 4-0ന് വെസ്റ്റ്ഹാം യുണൈറ്റഡിനെ തകര്‍ത്തു.
33, 52 മിനിറ്റുകളിലായിരുന്നു ലുക്കാക്കുവിന്റെ ഗോളുകള്‍. ആന്റോണി മാര്‍ഷല്‍ (87), പോള്‍ പോഗ്ബ (90) എന്നിവരും ലക്ഷ്യം കണ്ടു. ടോട്ടനം 2-0ന് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. ഡെലെ അലി (61), ബെന്‍ ഡേവിസ് (70) എന്നിവരാണ് ഗോള്‍ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റി 2-0ന് ബ്രൈറ്റണ് ഹോവ് അല്ബിയോണെ തോല്പിച്ചു. സെര്‍ജിയോ അഗ്വേറോ (70) സിറ്റിയെ മുന്നിലെത്തിച്ചു. ലൂയിസ് ഡങ്കന്റെ (75) സെല്‍ഫ് ഗോള്‍ സിറ്റിയുടെ ജയം ഉറപ്പിച്ചു.