അസ്താന: ഏഷ്യന്‍ ഷോട്ട് ഗണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാനദിനത്തിൽ ഇന്ത്യക്ക് മെഡല്‍ ശോഭ. സ്കീട്ട് മിക്സഡ് വിഭാഗത്തില്‍ ഇന്ത്യയുടെ മെയ്രാജ് അഹമ്മദ് ഖാന് - രശ്മി റാത്തോഡ് സഖ്യമാണ് സ്വര്‍ണമെഡല്‍ നേടിയത്. ചൈനയുടെ ലിയും ജിയാഗജി-ഗായോ ജിയാന്മി സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഒരു പോയിന്റിന്റെ മേല്‍ക്കൈയില്‍ അടിയറവു പറയിച്ചത്.
കസാക്കിസ്ഥാന്റെ വ്ളാഡിസ്ലാവ് - ഓല്‍ഗ പനാറിനാ സഖ്യം മത്സരത്തില്‍ വെങ്കലം സ്വന്തമാക്കി. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ എട്ട് മെഡലുകള്‍ സ്വന്തമാക്കി. നേരത്തെ അന്കുത് മിത്തല്‍ പുരുഷ വിഭാഗം ഡബിള്‍ ട്രാപ്പില്‍ ഇന്ത്യക്കായി സ്വര്‍ണം സ്വന്തമാക്കിയിരുന്നു.