ആലപ്പുഴ: 42-ാമതു ദേശീയ പുരുഷ, വനിതാ പവർലിഫ്റ്റിംഗ് മത്സരങ്ങൾക്കായി ആലപ്പുഴ ഒരുങ്ങി. യുപി, രാജസ്ഥാൻ, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഒഡീഷ, ആസാം, കർണാടക, ഹരിയാന, ഹിമാചൽപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നു മത്സരാർഥികൾ ആലപ്പുഴയിൽ എത്തിക്കഴിഞ്ഞു. ഇന്ന് ഉച്ചയോടെ മറ്റു ടീമുകളും എത്തും. ആലപ്പുഴ നഗരസഭ ടൗണ്‍ഹാളിൽ നാളെ രാവിലെ 8.30നു കെ.സി. വേണുഗോപാൽ എംപി ദേശീയ പതാക ഉയർത്തും. വൈകുന്നേരം അഞ്ചിന് എസ്ഡിവി സ്കൂളിൽനിന്ന് മാർച്ച് പാസ്റ്റ് ആരംഭിക്കും. തുടർന്നു ടൗണ്‍ഹാളിൽ നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം ധനമന്ത്രി ഡോ. തോമസ് ഐസക് നിർവഹിക്കും.